ഇസ്രായേല്‍ ചാരനെ യുഎസ് മോചിപ്പിച്ചു

വാഷിങ്ടണ്‍: ഇസ്രായേലിനു ചാരവൃത്തി നടത്തിയ കേസില്‍ 1987ല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുഎസ് നാവികസേനയിലെ സിവിലിയന്‍ അനലിസ്റ്റ് ജൊനാഥന്‍ പൊള്ളാര്‍ഡ് (61) ജയില്‍മോചിതനായി. ദീര്‍ഘകാലത്തെ ഇസ്രായേല്‍-യുഎസ് തര്‍ക്കത്തിനു അന്ത്യംകുറിച്ച് ഇന്നലെ പുലര്‍ച്ചെയാണ് മോചിതനായത്. യുഎസില്‍ അഞ്ചു വര്‍ഷം തുടരണമെന്ന ഉപാധിയിലാണ് പരോള്‍. പൊള്ളാര്‍ഡിനെ മോചിപ്പിക്കണമെന്ന് ഇസ്രായേല്‍ നിരന്തരം ആവശ്യമുയര്‍ത്തിയിരുന്നുവെങ്കിലും യുഎസ് തള്ളുകയായിരുന്നു.
പൊള്ളാര്‍ഡിന്റെ മോചനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 30 വര്‍ഷത്തെ തടവിനുശേഷം പൊള്ളാര്‍ഡ് കുടുംബവുമായി കൂടിച്ചേരുകയാണെന്നു നെതന്യാഹു അറിയിച്ചു. ജൂതനായ ഇയാള്‍ ഉന്നത രഹസ്യങ്ങളാണ് ചോര്‍ത്തിയത്. സോവിയറ്റ് യൂനിയനിലെ ഇസ്രായേലികള്‍ക്ക് കുടിയേറിപ്പാര്‍ക്കാനുള്ള അനുമതിക്കായി കുറേ രഹസ്യങ്ങള്‍ മോസ്‌കോവിനു വിറ്റതായി വിശ്വസിക്കപ്പെടുന്നു. ഒന്നര വര്‍ഷത്തെ ചാരപ്രവര്‍ത്തനത്തിനിടയില്‍ എട്ടുലക്ഷം പേജ് വരുന്ന 1800 രഹസ്യ രേഖകള്‍ ചോര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it