ഇസ്രായേല്‍ അനുകൂല കോര്‍പ്പറേറ്റുകള്‍ക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസില്‍ കേസ്

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ അനുകൂല വ്യവസായ ഭീമന്‍മാര്‍ക്കെതിരേ 345 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫലസ്തീനികളുടെ ഒരു സംഘം യുഎസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഫലസ്തീനിലെ അനധികൃത കൈയേറ്റങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.
യുഎസ് ആസ്ഥാനമായുള്ള വ്യവസായ ഭീമന്‍മാര്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയാണ് യുഎസിലെ ഫലസ്തീന്‍ സാമൂഹിക പ്രവര്‍ത്തകനായ ബസീം അല്‍ തമീമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഫയല്‍ ചെയ്തത്. നാലു ദശാബ്ദങ്ങളായി ഇവര്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സഹായം ചെയ്യുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ലാസ് വേഗസിലെ കാസിനോ ഉടമ ഷെല്‍ഡന്‍ ആഡല്‍സന്‍, കിഴക്കന്‍ ജറുസലേമില്‍ വലിയ സ്വത്തുള്ള ഇര്‍വിങ് മോസ്‌കോവിറ്റ്‌സ്, ഫലസ്തീന്‍ മണ്ണിലെ കുടിയേറ്റ നിര്‍മാണകേന്ദ്രങ്ങളുടെ നിര്‍മാണത്തിന് സാമ്പത്തികമായി സഹായം നല്‍കുന്ന ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ ജോണ്‍ ഹാഗി എന്നിവര്‍ക്കെതിരേയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാഷിങ്ടണിലെ ഫെഡറല്‍ ഡിസ്ട്രിക് കോടതിയില്‍ കേസ് നല്‍കിയത്.
യുദ്ധക്കുറ്റങ്ങള്‍, അതിക്രമിച്ചു കടക്കല്‍, കവര്‍ച്ച തുടങ്ങിയവയും ഇവര്‍ക്കെതിരേ ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it