ഇസ്രായേല്‍ അധിനിവേശത്തെ വിമര്‍ശിച്ച് വീണ്ടും ബാന്‍ കി മൂണ്‍

വാഷിങ്ടണ്‍: ഇസ്രായേല്‍ അധിനിവേശത്തെ വിമര്‍ശിച്ച തനിക്കെതിരേ ആരോപണം ഉന്നയിച്ച ഇസ്രായേല്‍ നടപടി അടിസ്ഥാനമില്ലാത്തതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ എഡിറ്റോറിയലിലാണ് ഇസ്രായേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹുവിനെതിരേ മൂണ്‍ വിമര്‍ശനമഴിച്ചുവിട്ടത്. ഇസ്രായേല്‍, സന്ദേശവാഹകനെ വെടിവയ്ക്കരുത് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നേരത്തേ ഉന്നയിച്ച മിക്ക ആരോപണങ്ങളും മൂണ്‍ ആവര്‍ത്തിച്ചു.
വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ നിയന്ത്രണ പ്രദേശത്തെ ഇസ്രായേലിന്റെ ഭവന പദ്ധതി തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് മൂണ്‍ വ്യക്തമാക്കിയിരുന്നു. ഫലസ്തീന്‍ ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഇസ്രായേല്‍ ചെയ്യുന്ന കരാര്‍ ലംഘനമാണിത്. ഇരുരാഷ്ട്ര പ്രശ്‌നപരിഹാര നടപടികള്‍ക്കെതിരാണിത്. ഇസ്രായേലിന്റെ തീരുമാനം പ്രകോപനപരമാണ്.
ഫലസ്തീന്‍ ആക്രമണത്തിന് കാരണം നിരന്തരമായ ഇസ്രായേല്‍ അധിനിവേശത്തിന്റെ നിരാശയാണ്. അര നൂറ്റാണ്ടായി ഇസ്രായേലിന്റെ അധിനിവേശം. എല്ലാ സമാധാന ശ്രമങ്ങള്‍ക്കും എതിരേയാണ് അവരുടെ പ്രവര്‍ത്തനം. അധിനിവേശത്തെ ചെറുക്കുകയെന്നത് മനുഷ്യ പ്രകൃതിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ബാന്‍കി മൂണിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വിമര്‍ശനവുമായെത്തിയിരുന്നു.
Next Story

RELATED STORIES

Share it