ഇസ്രായേലുമായുള്ള ബന്ധം അനിവാര്യം: ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: ഇസ്രായേലുമായുള്ള ബന്ധം അനിവാര്യമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 2010ല്‍ ഗസയിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി എത്തിയ തുര്‍ക്കി കപ്പല്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്ന് വഷളായ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഉര്‍ദുഗാന്റെ പ്രസ്താവന. തുര്‍ക്കി പോലുള്ള രാജ്യത്തിന് ഇസ്രായേല്‍ ആവശ്യമാണെന്നും മേഖലയെ സംബന്ധിച്ച് ഇത് ഒരു യാഥാര്‍ഥ്യമാണ്. ആത്മാര്‍ഥമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ ബന്ധം സാധാരണ നിലയിലെത്തുമെന്നും ഉര്‍ദുഗാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കപ്പല്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇരു രാഷ്ട്രങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിരുന്നു.
ബന്ധം പുനസ്ഥാപിക്കാന്‍ മൂന്ന് ആവശ്യങ്ങളാണ് ഉര്‍ദുഗാന്‍ മുന്നോട്ടുവച്ചത്.
Next Story

RELATED STORIES

Share it