ഇസ്രായേലില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം

തെല്‍അവീവ്: ഇസ്രായേലില്‍ സര്‍ക്കാരിലെ അഴിമതിക്കും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്വേഷണം വൈകുന്നതിനുമെതിരായ പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിനു പേര്‍ പങ്കാളികളായി. തന്നെ പിന്തുണയ്ക്കുന്ന സമ്പന്നരില്‍നിന്ന് വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ കൈപറ്റിയെന്നാണ് നെതന്യാഹുവിനെതിരായ കേസ്. തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ട്് ഇസ്രായേലിലെ പ്രമുഖ മാധ്യമസ്ഥാപനവുമായി കരാറുണ്ടാക്കിയെന്ന കേസിലും നെതന്യാഹുവിനെതിരേ അന്വേഷണമുണ്ട്. ലജ്ജാവഹം എന്നെഴുതിയ പ്ലക്കാഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ തെല്‍അവീവിലെത്തിയത്. പ്രതിഷേധക്കാര്‍ക്ക് പ്രതിപക്ഷ നേതാവ് ഇസ്ഹാഖ് ഹെര്‍സോഗ് പിന്തുണ അറിയിച്ചു.
Next Story

RELATED STORIES

Share it