ഇസ്രായേലിന് ജോണ്‍ കെറിയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഫലസ്തീന്‍ അതോറിറ്റിയുടെ തകര്‍ച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേലിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മുന്നറിയിപ്പ്. ഫലസ്തീന്റെ തകര്‍ച്ച ഇസ്രായേലിന്റെ സുരക്ഷയ്ക്കു ഭീഷിണയായേക്കുമെന്നും കെറി മുന്നറിയിപ്പു നല്‍കി.
ഫലസ്തീന്‍ പ്രസിഡന്റെ മഹ്മൂദ് അബ്ബാസിന്റെ ഭരണം അവസാനിപ്പിക്കാന്‍ ഏതാനും ഇസ്രായേലി രാഷ്ട്രീയക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കുന്നത് വിപരീതഫലം സൃഷ്ടിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വെസ്റ്റ്ബാങ്കിലെ ഭരണത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഇസ്രായേല്‍ ഏറ്റെടുക്കേണ്ടതായി വരും. ഏക ഇസ്രായേല്‍ രാഷ്ട്രമെന്നത് സുരക്ഷിതവും ജനാധിപത്യപരവും സമാധാനപരവുമായ ഒരു പരിഹാരമാര്‍ഗമാവില്ല. ദ്വിരാഷ്ട്രം എന്ന നിലയ്ക്കല്ലാതെ ജൂതരാഷ്ട്രമെന്ന നിലയില്‍ ഇസ്രായേലില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമാവില്ല- കെറി പറഞ്ഞു.
Next Story

RELATED STORIES

Share it