Flash News

ഇസ്രായേലിന്റെ ആക്രമണം : മറുപടി നല്‍കുമെന്ന് ഫലസ്തീന്‍ പോരാളികള്‍



ഗസ: ഇസ്രായേല്‍ ആക്രമണത്തിന്് മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഗസയിലെ ഫലസ്തീന്‍ പോരാളികള്‍. ഗസ താഴ്‌വരയുടെ തെക്കുഭാഗത്തുള്ള പ്രതിരോധ വിഭാഗത്തിന്റെ തുരങ്കത്തിന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്്്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡിന്റെ രണ്ട് നേതാക്കളും  ഹമാസിന്റെ സൈനിക വിങായ അല്‍ഖസാമിന്റെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇസ്രായേല്‍ വ്യോമസേനയാണ് ഖാന്‍ യുനിസ് തുരങ്കത്തില്‍ ആക്രമണം നടത്തിയതെന്ന്്് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കുമെന്നും ഇസ്്്‌ലാമിക് ജിഹാദ് മൂവ്‌മെന്റ് നേതാവ് ദാവൂദ്് ശിഹാബ് പറഞ്ഞു.  സ്വന്തത്തെയും ജനതയെയും മക്കളെയും മണ്ണിനെയും പ്രതിരോധിക്കുന്നതില്‍ നിന്ന് മറ്റൊന്നും തങ്ങളെ അശ്രദ്ധരാക്കില്ലെന്നും അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.  ഇസ്രയേല്‍ ആക്രമണത്തിനുള്ള മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ഒരു ഗ്രൂപ്പ് ഒറ്റയ്ക്ക് അതിന് മുന്നിട്ടിറങ്ങരുതെന്നും ഫത്ഹ് പാര്‍ട്ടി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തിന് പോറലേല്‍പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തിന്റെയും ഉത്തരവാദിത്തം ഹമാസിനായിരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. 2014 മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 500പരം കുട്ടികളടക്കം 22000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്്.
Next Story

RELATED STORIES

Share it