World

ഇസ്രായേലിനെതിരേ ഹിസ്ബുല്ലയ്‌ക്കൊപ്പം പോരാടുമെന്ന് ഹൂഥി നേതാവ്

സന്‍ആ: ലബ്‌നാനിലോ ഫലസ്തീനിലോ യുദ്ധം ആരംഭിക്കുകയാണെങ്കില്‍ ഇസ്രായേലിനെതിരേ ഹിസ്ബുല്ലയ്‌ക്കൊപ്പം തങ്ങളും പോരാടുമെന്നു ഹൂഥി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂഥി അറിയിച്ചു. ലബ്‌നാനിലെ അല്‍ അക്ബര്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, അത് തങ്ങളുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ എല്ലാ അറബ് രാജ്യങ്ങളുടെയും യഥാര്‍ഥ ശത്രുവാണ്. യമന്‍ ലബ്‌നാനും ഫലസ്തീനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായതിനാല്‍ ഇരു രാജ്യങ്ങളിലും ഇസ്രായേലിനെതിരേ പോരാട്ടം തുടങ്ങിയാല്‍ തങ്ങള്‍ അതില്‍ പങ്കാളികളാവും. യുദ്ധത്തിന് പോരാളികളെ പറഞ്ഞയക്കാന്‍ തങ്ങള്‍ മടി കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it