Breaking News

ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മോദിക്ക് കഴിയുമെന്ന് മഹ്മൂദ് അബ്ബാസ്

ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മോദിക്ക് കഴിയുമെന്ന് മഹ്മൂദ് അബ്ബാസ്
X
റാമല്ല: ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനും പശ്ചിനേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും മോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.  നരേന്ദ്രമോദി ശനിയാഴ്ച  പലസ്തീന്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ്  പലസ്ഥീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.


സമാധാന ശ്രമങ്ങള്‍, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം മോഡിയുമായി ചര്‍ച്ച നടത്തും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനം വഹിക്കാനാകും. രാജ്യാന്തര തലത്തില്‍ ഇന്ത്യ ബഹുമാനിക്കപ്പെടുന്ന രാജ്യമാണ്. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനമെന്നും അബ്ബാസ് പറഞ്ഞു. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോഡി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it