ഇസ്താംബൂളില്‍ സ്‌ഫോടനം: 4 മരണം

അങ്കറ: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ പ്രധാന ടൂറിസ്റ്റ് ഷോപ്പിങ് മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ അക്രമിയാണ് പൊട്ടിത്തെറിച്ചത്. 20 ഓളം പേര്‍ക്കു പരിക്കേറ്റതായും പലരുടെയും നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.
ഇസ്തിക്‌ലാല്‍ തെരുവിലാണ് സ്‌ഫോടനം. ആഴ്ചാവസാനമായതിനാല്‍ മേഖല ജനനിബിഢമായിരുന്നു. കഴിഞ്ഞ ആഴ്ച കുര്‍ദ് സായുധസംഘം തലസ്ഥാനമായ അങ്കറയില്‍ നടത്തിയ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദുകള്‍ക്കെതിരേയുള്ള തുര്‍ക്കിയുടെ സൈനിക നടപടികള്‍ക്കുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്നു സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത കുര്‍ദ് സായുധസംഘം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം അങ്കറയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2015 ഒക്ടോബറില്‍ അങ്കറയിലെ കുര്‍ദ് സമാധാന റാലിക്കിടെയുണ്ടായ ഇരട്ട സ്‌ഫോടനം 100ല്‍ അധികം പേരുടെ ജീവനപഹരിച്ചിരുന്നു.
സൈനിക നടപടിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സായുധസംഘങ്ങള്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയാണെന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ ഭീകരവാദത്തിനെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന് പ്രേരണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it