ഇസ്താംബൂളില്‍ സ്‌ഫോടനം; 11 മരണം

ഇസ്താംബൂള്‍: തുര്‍ക്കിയിലെ സെന്‍ട്രല്‍ ഇസ്താംബൂള്‍ പ്രദേശത്ത് പോലിസ് വാഹനത്തിനുനേര്‍ക്കുണ്ടായ ബോംബാക്രമണത്തില്‍ 11 മരണം. 36 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ പോലിസുകാരും നാലുപേര്‍ നാട്ടുകാരുമാണെന്ന് ഇസ്താംബൂള്‍ ഗവര്‍ണര്‍ വിസിപ് സഹിന്‍ പറഞ്ഞു. സുലൈമാനിയേ പള്ളിയടക്കം പ്രമുഖ തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഏതാനും മീറ്ററകലെ വെസ്‌നെസിലെര്‍ മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സ്‌ഫോടനം.
Next Story

RELATED STORIES

Share it