Kottayam Local

ഇഷ്ടമുള്ള കടയില്‍നിന്നു റേഷന്‍ വാങ്ങാമെന്ന ബോര്‍ഡ് സ്ഥാപിക്കണം

ചങ്ങനാശ്ശേരി: ഏതു റേഷന്‍ കടകളില്‍ നിന്നും ആധാര്‍ അധിഷ്ടിതമായ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ അര്‍ഹമായ വിഹിതം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും പലകടകളും ഇക്കാര്യത്തില്‍ വിമുഖത കാട്ടുന്നതിനാല്‍ കാര്‍ഡ് ഉടമയ്ക്കു ഇഷ്ടമുള്ള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നു റേഷന്‍കാര്‍ഡ് ഉടമകളുടെ സംസ്ഥാന സ്‌പെഷ്യല്‍ യോഗം ആവശ്യപ്പെട്ടു.
പോര്‍ട്ടബിലിറ്റി സൗകര്യം നിഷേധിക്കുന്ന റേഷന്‍ കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അര്‍ക്കാഡിയ ഹോട്ടലില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. അര്‍ഹരായവരെന്നു കണ്ടെത്തിയിട്ടും ബിപിഎല്‍ കാര്‍ഡു നല്‍കാത്ത  10 ലക്ഷം പേര്‍ക്കു ഓണത്തിനു മുമ്പായി റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയും റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയയിലൂടെ സ്വീകരിക്കുകയും വേണം. തൂക്കത്തിലെ തട്ടിപ്പു തടയുന്നതിനു ഇ പോസ് യന്ത്രത്തെ ത്രാസുമായി ബന്ധിപ്പിക്കണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും  യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  ഓള്‍കേരള റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനക്കു രൂപം നല്‍കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.  കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ ജനറല്‍ സെക്രട്ടറി വി ജെ ലാലി അധ്യക്ഷത വഹിച്ചു.  ബേബിച്ചന്‍ മുക്കാടന്‍, ബെന്നി സി ചീരഞ്ചിറ, അഡ്വ.കുന്നുകുഴി സുരേഷ്(തിരുവനന്തപുരം), മിനി തോമസ്(മൂലമറ്റം), ലേഖാ ഗോപിനാഥ്(കോട്ടയം), രഘുനാഥന്‍ നായര്‍(കാണക്കരി), അഹമ്മദ് മാസ്റ്റര്‍(മലപ്പുറും), സജി ആലുംമൂട്ടില്‍, ടോണി അറക്കല്‍, സുരേഷ്, ടി കെ ഗോപിനാഥ്, അച്ചുതന്‍ കെ, ടോണി കുമരകം, കെ കമലമ്മ, ബിന്ദു തോമസ്, പി ജോസഫ്(കൊല്ലം), മേരി വല്‍സല, സാബു ടി തോമസ്, തങ്കമ്മ ആര്‍, പൊന്നമ്മ ചാക്കോ, ബീന ഫിലിപ്പ് സംസാരിച്ചു.
Next Story

RELATED STORIES

Share it