'ഇഷ്ടമതം സ്വീകരിച്ചതിന് കോടതി കയറേണ്ടിവരുന്നത് തെറ്റായ സന്ദേശം'

ഇഷ്ടമതം സ്വീകരിച്ചതിന് കോടതി കയറേണ്ടിവരുന്നത് തെറ്റായ സന്ദേശം
X


ഷാര്‍ജ: 18 കഴിഞ്ഞ എതു യുവതിക്കും ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശമുണ്ടായിട്ടും ഹാദിയയുടെ കേസില്‍ സുപ്രിംകോടതി വരെ പോവേണ്ടിവരുന്നത് സമൂഹത്തിന്് തെറ്റായ സന്ദേശമാണു നല്‍കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായ ഭാഷാ സിങ് തേജസിനോട് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അതിഥിയായി എത്തിയതായിരുന്നു അവര്‍. ഭരണഘടന നല്‍കുന്ന അവകാശത്തിനു വിരുദ്ധമായ കേരള ഹൈക്കോടതി വിധി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സുപ്രിംകോടതി അവരുടെ ഇഷ്ടംപോലെ ജീവിക്കാന്‍ അനുവദിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഇത്തരം സംഭവം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത്് നാണക്കേടും അപകടകരവുമാണ്്. കേരള സര്‍ക്കാര്‍ ഹാദിയയുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇഷ്ടപ്പെട്ട മതം സ്വീകരിക്കാന്‍ കഴിയാത്തത്് കേരളത്തിനു തന്നെ നാണക്കേടാെണന്നും അവര്‍ പറഞ്ഞു. മോദിയും കൂട്ടരും ഇന്ത്യയെന്ന സങ്കല്‍പ്പം നശിപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയം കാരണം ആളുകളെ കൂട്ടത്തോട്ടെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവുകൊണ്ട് കുട്ടികള്‍ രാജ്യത്ത് മരണപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളെ വിമര്‍ശിക്കുന്നവരെ ഗൗരി ലങ്കേഷിനെ പോലെ കൊലപ്പെടുത്തുന്നു. മാധ്യമങ്ങള്‍ മുട്ടിലിഴയുകയാണ്. ബീഫിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍പോലും റിപോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങള്‍ മടിക്കുകയാണെന്നും ഭാഷാ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it