Cricket

ഇഷാന്ത് ലങ്കയെ എറിഞ്ഞിട്ടു; രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു തകര്‍ച്ച

ഇഷാന്ത് ലങ്കയെ എറിഞ്ഞിട്ടു; രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു തകര്‍ച്ച
X
ishant-five-wicket-haul

കൊളംബോ: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ സംഹാര താണ്ഡവമാടിയ ഇഷാന്ത് ശര്‍മയുടെ ബൗളിങ് മികവില്‍ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ലങ്ക 201 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സിലെ സന്ദര്‍ശകരുടെ 312 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 52.2 ഓവറില്‍ എല്ലാവരേയും നഷ്ടമായതോടെ ഇന്ത്യക്ക് 111 റണ്‍സിന്റെ ലീഡ് ലഭിച്ചു.

എന്നാല്‍ മികച്ച ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 21 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവു മൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് ശേഷിക്കെ 132 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത് ലങ്കയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വിക്കറ്റ് വീഴ്ച്ച തുടക്കത്തിലേ തിരിച്ചടിയാവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ സ്വെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര ധമ്മിക പ്രസാദിന്റെ ആദ്യ ഓവറില്‍ത്തന്നെ പൂജ്യത്തിന് പുറത്തായി. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലിനെ മൂന്നാം ഓവറിലും ഇന്ത്യക്കു നഷ്ടമായി. നാല് റണ്‍സെടുത്ത അജങ്ക്യ രഹാനെ അഞ്ചാം ഓവറില്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുങ്ങി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്‌ലിയും 14 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസിലുള്ളത്. 15 ഓവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് ആദ്യ ഇന്നിങ്‌സില്‍ ലങ്കയെ തകര്‍ത്തത്. 55 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് രംഗന ഹെറാത്ത് (49) നടത്തിയ ചെറുത്തു നില്‍പ്പാണ് ശ്രീലങ്കയുടെ സ്‌കോര്‍ 150 കടത്തിയത്. ദാമിക പ്രസാദ് 100 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാമിന്നിങ്‌സില്‍ നുവാന്‍ പ്രദീപും ലങ്കക്കു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it