Flash News

ഇശ്‌റത് ജഹാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ-പി ചിദംബരം

ഇശ്‌റത് ജഹാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ-പി ചിദംബരം
X
Ishrat-Jahan-
ഇശ്‌റത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലുടെ താന്നെയാണെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെക്കുറിച്ച് അന്വേഷിക്കുന്ന ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥന്‍ സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ ഫോണ്‍രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് ശേഷം എഴുതിയ ഒരു ലേഖനത്തിലാണ് ചിദംബരം നിലപാട് ആവര്‍ത്തിച്ചത്. യഥാര്‍ഥ ഏറ്റുമുട്ടലാണെന്നു വാദിക്കുന്നവരേ തെളിവുകള്‍ ഹാജരാക്കാന്‍ ചിദംബരം വെല്ലുവിളിച്ചു. [related ]ഏറ്റുമുട്ടല്‍ വ്യാജമാണോ അല്ലയോ എന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നു പറഞ്ഞാണ് ലേഖനത്തിന്റെ തുടക്കം. എന്നാല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി തമങ്, ഗുജറാത്ത് ഹൈക്കോടതി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം, സിബിഐ തുടങ്ങി സംഭവത്തെക്കുറിച്ച് അന്വേഷിച്ചവരെല്ലാം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ തോക്കുകളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നാണ് ജഡ്ജി തമങിന്റെ കണ്ടെത്തല്‍. ഗുജറാത്ത് പോലിസിന്റെ കസ്റ്റഡിയിലിരിക്കെ 2004 ജൂണ്‍ 15നാണ് ഇശ്‌റത്് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്. കേസ് ഡയറി, സാക്ഷിമൊഴി, ഫോറന്‍സിക് റിപോര്‍ട്ട് എന്നിവയെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരാണ് സംഭവം യഥാര്‍ഥ ഏറ്റുമുട്ടലെന്ന് വാദിക്കുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തുന്നു. കുറ്റപത്രം പോലും വായിക്കാതെയാണ് കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്ന് ഇത്തരക്കാര്‍ ഉറപ്പിക്കുന്നത്. കോടതിയില്‍ നിഷ്പക്ഷമായ വിചാരണയിലൂടെ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുംവരെ ഏതൊരു വ്യക്തിയെയും നിരപരാധിയായി പരിഗണിക്കണമെന്ന തത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഈ തത്വം കൈവിടുന്ന ദിവസം നിയമവാഴ്ചയുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കുമെന്നും ചിദംബരം പറയുന്നു. അജ്മല്‍ കസബ് വിഷയത്തില്‍ സര്‍ക്കാര്‍ ഈ തത്വം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ദാദ്രിയിലെ അഖ്‌ലാഖിന്റെ കാര്യത്തില്‍ ജനക്കൂട്ടം ഇതു കൈവിട്ടു. ഇനി ഇശ്‌റത്തിന്റെ കാര്യത്തില്‍ നാം ഈ തത്വം മുറുകെപ്പിടിക്കുമോയെന്ന് കണ്ടറിയണമെന്നും ചിദംബരം എഴുതുന്നു.
Next Story

RELATED STORIES

Share it