ഇശ്‌റത് ജഹാന്‍ കേസ്: മുന്‍ ഡിജിപി പാണ്ഡെയെ കുറ്റവിമുക്തനാക്കി

അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍ ഉള്‍പ്പെടെ നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് മുന്‍ ഡിജിപി പി പി പാണ്ഡെയെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി.
ഇശ്‌റത് ജഹാനെയും മറ്റു മൂന്നുപേരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതിന് തെളിവില്ലെന്നതിനാലാണ് സിബിഐ ജഡ്ജി ജെ കെ പാണ്ഡെയെ കേസില്‍ നിന്ന് ഒഴിവാക്കിയത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ അഹ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ മേധാവിയായിരുന്നു പാണ്ഡെ. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാണ്ഡെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇരകളെ പാണ്ഡെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു സാക്ഷികളാരും പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാക്ഷികള്‍ നല്‍കിയ തെളിവുകളില്‍ വൈരുധ്യമുണ്ട്. വിവിധ അന്വേഷണ ഏജന്‍സികളില്‍ വ്യത്യസ്ത മൊഴികളാണു നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ പാണ്ഡെയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 197ാം വകുപ്പ് പ്രകാരം സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it