ഇശ്‌റത് കേസില്‍ സോണിയ ഇടപെട്ടതിന് തെളിവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇശ്‌റത് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതിനു തെളിവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ ബന്ധു തെഹ്‌സീന്‍ പൂനവാല സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇശ്‌റത് ലശ്കര്‍ പ്രവര്‍ത്തകയാണെന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആദ്യ സത്യവാങ്മൂലം പിന്നീട് തിരുത്തി രണ്ടാമത് സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു. ഇത് ഗുജറാത്ത് സര്‍ക്കാരിനെ കുടുക്കാനായി സോണിയ ഗാന്ധിയും അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും ഇടപെട്ട് തിരുത്തിച്ചതാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തില്‍ യാഥാര്‍ഥ്യം ഉണ്ടോ എന്നും ഉണ്ടെങ്കില്‍ അതിനെ സാധൂകരിക്കുന്ന രേഖകള്‍ ഉണ്ടോയെന്നും ചോദിച്ച് കഴിഞ്ഞമാസമാണ് തെഹ്‌സീന്‍ മന്ത്രാലയത്തിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
Next Story

RELATED STORIES

Share it