ഇശ്‌റത്, എയര്‍സെല്‍-മാക്‌സിസ് ഇടപാട്: പാര്‍ലമെന്റ് പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ തന്റെ നിലപാടിലുറച്ച് മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം. ഗുജറാത്ത് പോലിസും ഐബിയും തെറ്റായ റിപോര്‍ട്ട് നല്‍കിയതിനാലാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് ചിദംബരം പാര്‍ലമെന്റില്‍ വിശദീകരിച്ചു.
ചിദംബരത്തെ പിന്തുണച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, തനിക്കു പറയാനുള്ളത് അദ്ദേഹം വ്യക്തമാക്കിയതാണെന്നും അഭിപ്രായപ്പെട്ടു. ഇശ്‌റത് വിഷയത്തിനു പുറമെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരായ ആരോപണവും ഇരുസഭകളിലും ബഹളത്തിനു കാരണമായി. രാജ്യസഭയാണു ഏറെനേരം തടസ്സപ്പെട്ടത്. എയര്‍സെല്‍-മാക്‌സിസ് ഇടപാട് കേസില്‍ കാര്‍ത്തിക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12 വരെയും പിന്നീട് രണ്ടുമണി വരെയും നിര്‍ത്തിവച്ചു. ഉച്ചയ്ക്കുശേഷവും ബഹളം തുടര്‍ന്നു. വ
മുസ്‌ലിംകള്‍ക്കെതിരേ യുദ്ധത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി രാംശങ്കര്‍ കത്താരിയയുടെ പ്രസ്താവന ലോക്‌സഭയില്‍ ബഹളത്തിനു കാരണമായി. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചതിനാല്‍ സഭ ഏതാനും നേരത്തേക്ക് നിര്‍ത്തിവച്ചു.
രോഹിത് വെമുല വിഷയത്തില്‍ കള്ളംപറഞ്ഞ സ്മൃതി ഇറാനിക്കെതിരേ ഇന്നലെയും പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിക്കെതിരേ കഴിഞ്ഞദിവസം പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് കൊണ്ടുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിലെ ജ്യോതിരാദിത്യ സിന്ധ്യക്കും ഇശ്‌റത് വിഷയത്തില്‍ പി ചിദംബരത്തിനുമെതിരേ ബിജെപിയും നോട്ടീസ് നല്‍കി.
Next Story

RELATED STORIES

Share it