kasaragod local

ഇശല്‍ഗ്രാമത്തോടുള്ള അധികൃതരുടെ അവഗണന; പാട്ടുപാടി പ്രതിഷേധിച്ചു

മൊഗ്രാല്‍: മാപ്പിളപ്പാട്ടിനെ അനുഷ്ഠാനം പോലെ കൊണ്ട് നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ തേങ്ങലായി മാറി മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ. നാട്ടുകാരും കലാകാരന്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന കൂട്ടായ്മയില്‍ ഇശല്‍ ഗ്രാമത്തോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരെ പാട്ട് പാടി തന്നെ പ്രതിഷേധമറിയിച്ചത് വേറിട്ട കാഴ്ചയായി. മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം മൊഗ്രാലില്‍ നിലനിര്‍ത്താതെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രം നാദാപുരത്ത് ഇന്നലെ ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇശല്‍ ഗ്രാമത്തില്‍ നിരാശയുടെ നെടുവീര്‍പ്പുകളാണ് ഉയരുന്നതെന്നും നാടിന്റെ പൈതൃകം നിലനിര്‍ത്താനും പാരമ്പര്യം പഠിക്കാനും പുതിയ തലമുറയ്ക്കുള്ള അവസരം സര്‍ക്കാറും ജനപ്രതിനിധികളും ഇല്ലാതാക്കിയതിലുള്ള പ്രതിഷേധമാണ് ഇന്നത്തെ ഈ കൂട്ടായ്മയെന്ന് പരിപാടി ഉദ്്ഘാടനം ചെയ്ത് എ കെ അബ്ദുര്‍റഹ്്മാന്‍, എസ് കെ ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു. ഗാനം ആലപിച്ചു ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും. ഫ്രണ്ട്‌സ് ക്ലബ്ബ് ചെയര്‍മാന്‍ എം എ മൂസ അധ്യക്ഷത വഹിച്ചു. എം മാഹിന്‍ മാസ്റ്റര്‍, ബഷീര്‍ അഹമ്മദ് സിദ്ദീഖ്, എം സി കുഞ്ഞഹമ്മദ്, ടി എം ശുഹൈബ്, ടി കെ അന്‍വര്‍, അബ്ദുല്ല കുണിയ, ജാഫര്‍ പേരാല്‍, ഖാലിദ് മൊഗ്രാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, മുഹമ്മദാലി കൊപ്പളം, എം വി മുഹമ്മദ്, പി വി അന്‍വര്‍, എം എ മുഹമ്മദ് കുഞ്ഞി, എച്ച് എ ഖാലിദ്, ശരീഫ് ഗല്ലി, അന്‍വര്‍ അഹമദ്, മുഹമ്മദ് അബ്‌കോ, മുഹമ്മദ് മൈമൂന്‍ നഗര്‍, എം എസ് അബ്ദുല്ല, പി എസ് സിദ്ദീഖ്, മുഹമ്മദ് കുഞ്ഞി, ശറഫുദ്ദീന്‍, കെ വി അഷ്‌റഫ്, താജുദ്ദീന്‍, എം എസ് അഷ്‌റഫ്, എം പി എ ഖാദര്‍, ജംഷീര്‍ പേരാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it