wayanad local

ഇവിടെ വരിയില്ല; മാതൃകയായി മാതൃകാ പോളിങ് സ്‌റ്റേഷന്‍

കല്‍പ്പറ്റ: വോട്ട് ചെയ്യാനുള്ള നീണ്ട വരി ഈ ബൂത്തുകളില്‍ കാണാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല, കാത്തിരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു ജില്ലയിലെ മാതൃകാ പോളിങ് ബൂത്തുകളിലെ കാഴ്ച.
വോട്ടര്‍മാര്‍ക്കായി പന്തലിട്ട് അതില്‍ കസേരകളും കുടിക്കാന്‍ വെള്ളവും ബിസ്‌കറ്റും ഒരുക്കിയിരുന്നു. സ്ത്രീ- വികലാംഗ സൗഹൃദ ബൂത്തുകളാണിത്. വികലാംഗര്‍ക്കായി വീല്‍ചെയറും ഒരുക്കിയിരുന്നു. കസേരകളില്‍ കാത്തിരിക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും.
അതു പ്രകാരം വിളിക്കും. മുതിര്‍ന്നവര്‍ക്ക് കാത്തിരിക്കുകയും വേണ്ട. നേരെ വോട്ട് ചെയ്ത് മടങ്ങാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞ 47 ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി സജ്ജീകരിച്ചത്.
ഇവിടങ്ങളില്‍ വോട്ട് ചെയ്തവര്‍ക്കെല്ലാം ഫലവൃക്ഷത്തൈകളും നല്‍കി.
Next Story

RELATED STORIES

Share it