Second edit

ഇവിഎം

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കൃത്രിമങ്ങളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുമ്പോള്‍ ഡെന്‍മാര്‍ക്കില്‍ നിന്നൊരു വാര്‍ത്ത.
ആറുദശലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു പരിഷ്‌കൃത യൂറോപ്യന്‍ രാജ്യം. അഭ്യസ്തവിദ്യരായ ജനങ്ങള്‍. മോശമില്ലാത്തവിധം ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട് ഇവിടെ. ഡെന്‍മാര്‍ക്കില്‍ ഭാഗികമായി ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായമാണുള്ളത്. വോട്ടിങ് യന്ത്രം ഉണ്ടാക്കാനുള്ള അവകാശം ലേലത്തിനു വച്ചു. കഴിഞ്ഞ തവണ സപ്ലൈ ചെയ്ത പൊതുമേഖലാ സ്ഥാപനം ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ അപേക്ഷിച്ചു. ലേലത്തുക ഗവണ്‍മെന്റ് പരമാവധി കുറച്ചപ്പോള്‍, പൊതുമേഖലാ സ്ഥാപനമുള്‍പ്പെടെ രണ്ടുകൂട്ടര്‍ പിന്‍വാങ്ങി. മൂന്നാമത്തെ കമ്പനിക്ക് ലേലമുറച്ചു.
പല രാജ്യങ്ങളിലും ഈ യന്ത്രം സപ്ലൈ ചെയ്യുന്ന കമ്പനിയായിരുന്നു അത്. അവിടെയെല്ലാം യന്ത്രത്തകരാറിനെക്കുറിച്ച് പരാതിയുണ്ടായതിനെ തുടര്‍ന്ന് ഡാനിഷ് പാര്‍ലമെന്റില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ഡാനിഷ് കമ്പനിയുണ്ടാക്കുന്ന ഒന്നാണ് വോട്ടിങ് യന്ത്രമെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, കമ്പനിയുടെ ഹെഡ് ഓഫിസ് തെക്കേ അമേരിക്കയിലാണെന്ന രഹസ്യം പത്രമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. പക്ഷേ, കമ്പനിയുടമയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവിടത്തെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല.
ഇലക്ട്രോണിക് ടെക്‌നോളജി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ അട്ടിമറിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഡെന്‍മാര്‍ക്കില്‍ ചീഞ്ഞുനാറുന്ന ജനാധിപത്യത്തിന്റെ ദുര്‍ഗന്ധം തന്നെയല്ലേ ഇന്ത്യയിലും ഇപ്പോള്‍ വീശിക്കൊണ്ടിരിക്കുന്നത്?
Next Story

RELATED STORIES

Share it