Second edit

ഇല്ലാത്ത മതിലുകള്‍

സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം എന്ന സാമുവല്‍ ഹണ്ടിങ്ടണ്‍ മുന്നോട്ടുവച്ച പ്രമേയം ഈ നൂറ്റാണ്ട് അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എന്ന കാര്യം നിസ്തര്‍ക്കമാണ്. യഥാര്‍ഥത്തില്‍ വലിയ മതില്‍ക്കെട്ടുകള്‍ വേര്‍തിരിക്കുന്ന സംസ്‌കാരങ്ങള്‍ മാനവചരിത്രത്തില്‍ ഇല്ലെന്നു തന്നെ പറയാം. ആദാനപ്രദാനങ്ങള്‍ വിലക്കിയ സമൂഹങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയായിരുന്നു.
ഇന്ത്യന്‍, അറബ്, ആഫ്രിക്കന്‍, യൂറോപ്യന്‍ നാഗരികതകള്‍ പരസ്പരം കടംകൊള്ളുകയും കടംകൊടുക്കുകയും ചെയ്തതുകൊണ്ടാണ് നാഗരികത ഇന്നു കാണുന്നവിധം സമ്പന്നവും വര്‍ണപ്പകിട്ടുള്ളതുമാവുന്നത്.
യൂറോപ്പിലേക്കുള്ള യാത്ര എന്ന പേരില്‍ പാകിസ്താനി ഗ്രന്ഥകാരനായ അക്ബര്‍ എസ് അഹ്മദ് നിര്‍മിച്ച ഡോക്യുമെന്ററി മുസ്‌ലിം-യൂറോപ്യന്‍ സ്വത്വം എങ്ങനെ രൂപപ്പെട്ടെന്നു വിശദീകരിക്കുന്ന മികച്ച ഡോക്യുമെന്ററിയാണ്.
ദക്ഷിണ സ്‌പെയിനിലെ അന്തലുസില്‍ രണ്ടു സംസ്‌കാരങ്ങള്‍ ചേര്‍ന്നു ലോകം കണ്ട ഏറ്റവും മനോഹരമായ നാഗരികത എങ്ങനെ രൂപംകൊെണ്ടന്നു പറഞ്ഞുകൊണ്ടാണ് അഹ്മദ് തന്റെ ഫിലിം തുടങ്ങുന്നത്. കൊര്‍ദോവ നഗരം 10ാം നൂറ്റാണ്ടില്‍ പാശ്ചാത്യലോകത്തെ മഹദ് നഗരങ്ങളില്‍ ഒന്നായിരുന്നു. അന്നു നഗരത്തിലെ ഗ്രന്ഥാലയത്തില്‍ നാലു ലക്ഷത്തിലധികമായിരുന്നു കൈയെഴുത്തു പ്രതികള്‍.
ഇബ്‌നു റുശ്ദ്, ഇബ്‌നു ഫിര്‍ണീസ്, മൈമനൈഡീസ് തുടങ്ങിയ ചിന്തകന്മാര്‍ അക്കാലത്ത് കൊര്‍ദോവയിലാണ് ജീവിച്ചത്. കെട്ടിടനിര്‍മാണത്തിലും പെരുമാറ്റത്തിലും ഭക്ഷണമര്യാദകളിലും വസ്ത്രധാരണത്തിലും നഗരമായിരുന്നു മാതൃക.
Next Story

RELATED STORIES

Share it