kasaragod local

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം; പോളിങ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് ഹാജരാവണം

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിന് നിശ്ചിത കേന്ദ്രങ്ങളില്‍ വിതരണത്തിനായി ചുമലതപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് രാവിലെ 10ന് ഹാജരാവണം.
ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ പോളിങ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും അതാത് ബ്ലോക്ക്, നഗസഭകള്‍ക്ക് നിശ്ചയിച്ച വിതരണ കേന്ദ്രങ്ങളിലാണ് ഹാജരാവേണ്ടത്.
റിസര്‍വ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിയമന ഉത്തരവുകളില്‍ തെറ്റായ വിതരണ കേന്ദ്രം കാണിച്ചിട്ടുണ്ടെങ്കില്‍ അത്തരം ഉത്തരവുകളുടെ ശരിയായ നിയമന ഉത്തരവിന്റെ പകര്‍പ്പ് അതാത് പഞ്ചായത്ത്, നഗരസഭകളെ സമീപിച്ചാല്‍ ലഭിക്കും.
മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ ഉദ്യോഗസ്ഥര്‍ക്ക് കുമ്പള ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കാസര്‍കോട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും കാസര്‍കോട് നഗരസഭക്കും ഗവ കോളജ് കാസര്‍കോട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് നെഹ്‌റു കോളജ് കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക് പഞ്ചായത്തിന് പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നഗരസഭക്ക് ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം നഗരസഭക്ക് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരവുമാണ് വിതരണ സ്വീകരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it