Flash News

ഇലക്‌ട്രോണിക്‌സ് നിര്‍മാണ വ്യവസായം : ഐഇഎസ്എയുമായി ധാരണാപത്രം ഒപ്പുവച്ചു



തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രോണിക്‌സ് നിര്‍മാണ വ്യവസായം അഭിവൃദ്ധിപ്പെടുത്താന്‍ ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് ആന്റ് സെമി കണ്ടക്ടര്‍ അസോസിയേഷനുമായി (ഐഇഎസ്എ) സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഐടി സെക്രട്ടറി എം ശിവശങ്കറും ഐഇഎസ്എ പ്രസിഡന്റ് എം എന്‍ വിദ്യാസാഗറുമാണ് ധാരണാപത്രം ഒപ്പുവച്ചത്. ഐഇഎസ്എ വൈസ് പ്രസിഡന്റ് രാജീവ് ജെയിന്‍, ടെക്‌നോപാര്‍ക്ക് സിഇഒ റിഷികേശ് നായര്‍ സംബന്ധിച്ചു.ഇലക്‌ട്രോണിക്‌സ് ആന്റ് സെമി കണ്ടക്ടര്‍ വ്യവസായികളുടെ സംഘടനയാണ് ഐഇഎസ്എ. കേരളത്തിലേക്ക് ദക്ഷിണ-പൂര്‍വ ഏഷ്യയില്‍നിന്ന് നിക്ഷേപം ലഭ്യമാക്കുന്നതിന് തായ്‌വാന്‍ കേന്ദ്രമായി ഐഇഎസ്എ ലെയ്‌സണ്‍ ഏജന്‍സി ആരംഭിക്കും. ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് നിക്ഷേപം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.  കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഐഇഎസ്എ—യുമായുള്ള സഹകരണ—മെന്ന് എം ശിവശങ്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it