Alappuzha local

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ നിരോധിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപ്രചാരണം അവസാനിച്ചതിനുശേഷം അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോനിറ്ററിങ് സമിതിയുടെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
പ്രചാരണ പരിപാടികള്‍ അവസാനിക്കുന്ന ഇന്നലെ വൈകീട്ട് ആറു മുതല്‍ 16ന് വൈകീട്ട് ആറു വരെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് അനുമതി വേണം. ഇ്ന്നും നാളെയും അച്ചടി മാധ്യമങ്ങള്‍ എംസിഎംസി അനുമതിയില്ലാത്ത പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
റ്റിവി., കേബിള്‍ റ്റിവി., റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍, എസ്എംഎസ്., വോയിസ് മെസേജ് എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ ഇന്നലെ വൈകീട്ട് ആറു മുതല്‍ നിരോധിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകരെ സ്വീധിനിക്കുന്നതിനുവേണ്ടി പണമോ പാരിതോഷികമോ വാഗ്ദാനം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
വോട്ടെടുപ്പുദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കാന്‍ വേതനത്തോടുകൂടിയ അവധി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it