kannur local

ഇലക്ട്രോണിക്‌സ് കടയിലെ തീപ്പിടിത്തം: 80 ലക്ഷത്തിന്റെ നഷ്ടം

കണ്ണൂര്‍: കഴിഞ്ഞ ദിവസം രാത്രി പള്ളിക്കുന്ന് ശ്രൂപുരം സ്‌കൂളിന് സമീപത്തെ ഇലക്ട്രോണിക്‌സ് കടയിലുണ്ടായ തീപ്പിടുത്തത്തില്‍ 80ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി പരാതി. സിറ്റിസെയില്‍സ് കോര്‍പറേഷന്‍ എന്ന കടയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തീപ്പിടിച്ചത്.
ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. മിക്‌സി, ഫാന്‍ തുടങ്ങി ഹോംഅപ്ലയന്‍സ് സാധനങ്ങളാണ് കത്തിനശിച്ചത്. ഷോപ്പിലെ ജീവനക്കാരന്‍ സുമേഷ്ബാബു ടൗണ്‍പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. 80ലക്ഷം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. രാത്രിയില്‍ കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റ് മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്.—ഒരാഴ്ച മുമ്പാണ് ഇതിനു സമീപം പൊടിക്കുണ്ടില്‍ അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ച് എട്ടുവീടുകള്‍ തകര്‍ന്നത്. കോടികളുടെ നഷ്ടമാണ് ഈ സംഭവത്തിലുണ്ടായത്. ഇതിലെ ഞെട്ടല്‍മാറും മുമ്പേയാണ് പള്ളിക്കുന്നില്‍ വീണ്ടുമൊരു ദുരന്തമുണ്ടായത്.
Next Story

RELATED STORIES

Share it