ernakulam local

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എക്‌സ്‌പോ 13 മുതല്‍

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ  കെല്‍(കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് പ്രോഡക്ടസ്) ന്റെ നേതൃത്വത്തില്‍  ഇലെക്‌സ് -2017  ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എക്‌സ്‌പോ ഈമാസം 13 മുതല്‍ 15 വരെ നെടുമ്പാശേരിയില്‍ നടക്കും. സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ്  ഇലെക്‌സ് എക്‌സ്‌പോയ്ക്കു വേദിയൊരുങ്ങുന്നത്.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഇലെക്‌സ് -2017 ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്  എക്‌സ്‌പോയില്‍ ആട്ടോകാസ്‌റ്, കെഎംആര്‍എല്‍, ഐഎസ്ആര്‍ഓ, ഡിആര്‍ഡിഓ, കിന്‍ഫ്ര, അനര്‍ട്ട്, ടെല്‍ക്ക്, കെല്‍ട്രോണ്‍, കൊച്ചിന്‍ ഷിപ് യാഡ്, കൊച്ചിന്‍  മെട്രോ, കോംപാക്, ട്രാന്‍സ്ഫിക്‌സ്, വി ഗാര്‍ഡ്, ട്രാക്കോ കേബിള്‍സ്, ക്യൂ വേവ്, നവാള്‍ട്ട്, സിമെന്‍സ്, ഹിറ്റാച്ചി, ക്രോംപ്ടണ്‍ ഗ്രീവ്‌സ്, ഫിനോലക്‌സ് എന്നിങ്ങനെ നിരവധി കമ്പനികളുടെ പ്രാതിനിധ്യം ഉണ്ടാകും. ഭാവി കേരളത്തിന് ഊര്‍ജം പകരുക എന്നതാണ് എക്‌സ്‌പോയുടെ മുഖ്യ പ്രമേയം. ഇലക്ട്രിക്കല്‍ മേഖലയിലെ മുന്‍നിര വിദഗ്ധര്‍, ആഗോള രംഗത്തെ സാങ്കേതിക വിദഗ്ധര്‍, ഭരണ രംഗത്തെ പ്രമുഖര്‍, മുന്‍നിര ആഗോള ഇലക്ട്രിക്കല്‍ കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആഗോള നിക്ഷേപക ഹബ്ബുകളില്‍ ഒന്നായി കേരളം മാറിവരുമ്പോള്‍  ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്  മേഖലയുടെ സാന്നിധ്യം അറിയിക്കേണ്ട  ഉത്തരവാദിത്വമാണ്  കെല്‍ ഏറ്റെടുക്കുന്നതെന്ന് എക്‌സ്‌പോയുടെ മുഖ്യസംഘാടകരായ കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് പ്രോഡക്ട്‌സ് കെല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി എം വര്‍ഗീസ് പറഞ്ഞു.
Next Story

RELATED STORIES

Share it