Flash News

ഇലക്ടറല്‍ കോളജിലെ എണ്ണം കോവിന്ദിന് അനുകൂലം



ന്യൂഡല്‍ഹി: രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജിലെ എണ്ണം എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് അനുകൂലം. ഇപ്പോഴത്തെ സൂചനയനുസരിച്ച് പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ മുന്‍ഗാമി പ്രതിഭാപാട്ടീല്‍ എന്നിവരേക്കാള്‍ കോവിന്ദിന് ലഭിക്കും.എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗങ്ങളുടെയും പിന്തുണയും ബിജെപി തേടിയേക്കും.ഇലക്ടറല്‍ കോളജില്‍ 10,98,903 വോട്ടുകളാണുള്ളത്. 50 ശതമാനത്തിലേറെ വോട്ട് നേടുന്ന സ്ഥാനാര്‍ഥി ജയിക്കും. അതിന് 5,49,452 വോട്ട് കിട്ടണം. എന്‍ഡിഎ—ക്ക് ശിവസേനയടക്കം 5,37,683 വോട്ടുകളുണ്ട്. അതായത് കോവിന്ദിന് ജയിക്കാന്‍ ഇനിയും 12,000 ഓളം വോട്ട് വേണം. ബിജെപി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയും അണ്ണാ ഡിഎംകെയും ചേര്‍ന്നാല്‍ ഇതു പരിഹരിക്കാം. രഹസ്യ ബാലറ്റ് വഴിയായിരിക്കും വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it