World

ഇറ്റാലിയന്‍ ഹാസ്യതാരം ബഡ് സ്‌പെന്‍സര്‍ അന്തരിച്ചു

റോം: പ്രമുഖ ഇറ്റാലിയന്‍ ഹാസ്യതാരം ബഡ് സ്‌പെന്‍സര്‍ (86) അന്തരിച്ചു. മകന്‍ ജിയുസെപ്പെ പെഡേര്‍സോളിയെ ഉദ്ധരിച്ച് അന്‍സ വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. നേപ്പിള്‍സില്‍ ജനിച്ച അദ്ദേഹത്തിന്റെ ആദ്യനാമം കാര്‍ലോ പെഡേര്‍സോലി എന്നായിരുന്നു. പിന്നീട് ബഡ് സ്‌പെന്‍സര്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു.
സ്‌പെന്‍സര്‍ ട്രേസി എന്ന താരത്തോടുള്ള ആരാധനയാണ് പേരു മാറ്റുന്നതിലേക്ക് നയിച്ചത്. യുവാവായിരിക്കെ നീന്തല്‍താരമായിരുന്ന അദ്ദേഹം ഒരു മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ നീന്തുന്ന ആദ്യ ഇറ്റാലിയന്‍ എന്ന റെക്കോഡ് സ്വന്തമാക്കി. കായികമേഖലയാണ് തന്നെ എല്ലാം പഠിപ്പിച്ചതെന്നാണ് സ്‌പെന്‍സറുടെ പക്ഷം. 1955ല്‍ അണ്‍ ഇറോ ഡെയ് നോസ്ത്രി ടെംപി (എ ഹീറോ ഓഫ് ദ ടൈംസ്) എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി പ്രധാന വേഷം കൈകാര്യം ചെയ്തത്. യൂറോപ്പില്‍ ഏറെ ജനപ്രീതി നേടിയ സ്‌പെന്‍സര്‍ മലയാളികള്‍ക്കും പ്രിയങ്കരനായിരുന്നു. നൂറ്റിയിരുപത് സിനിമകളില്‍ സ്‌പെന്‍സര്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചു.
മോസ്‌കിറ്റോ, ഫ്‌ലാറ്റ് ഓണ്‍ദി നൈല്‍ എന്നിവയാണ് പ്രധാനപ്പെട്ട മറ്റു സിനിമകള്‍. യൂറോപ്യന്‍ നടനായ ടെറന്‍സ് ഹില്ലുമായി ചേര്‍ന്ന് അഭിനയിച്ച സിനിമകളാണ് സ്‌പെന്‍സര്‍ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
Next Story

RELATED STORIES

Share it