Flash News

ഇറ്റാലിയന്‍ സീരി എ സമാപിച്ചു



മിലാന്‍: ഇറ്റാലിയന്‍ പ്രാദേശിക ഫുട്‌ബോള്‍ ലീഗായ സീരി എ 2016-17 സീസണ്‍ സമാപിച്ചു. ഒരു മല്‍സരം ബാക്കിനില്‍ക്കെ യുവന്റസ് കിരീടം നേടിയ ടൂര്‍ണമെന്റില്‍ 38ാം റൗണ്ട് മല്‍സരങ്ങളും പൂര്‍ത്തിയായി. അവശേഷിച്ച റൗണ്ട് പിന്നിട്ടപ്പോഴും റാങ്കിങില്‍ കാര്യമായ വ്യതിയാനങ്ങളില്ല. 91 പോയിന്റുള്ള യുവന്റസിനു പിന്നില്‍ 87 പോയിന്റുമായി എഎസ് റോമ രണ്ടാമതും 86 പോയിന്റുമായി നാപോളി മൂന്നാംസ്ഥാനത്തുമാണ്. ഈ മൂന്ന് ക്ലബ്ബുകളും നേരത്തെ തന്നെ ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നതാണ്. നാല്, അഞ്ച് സ്ഥാനങ്ങളിലായി അറ്റ്‌ലാന്റ, ലസിയോ എന്നിവര്‍ യൂറോപ ലീഗിലേക്ക് യോഗ്യത നേടിയപ്പോള്‍ എസി മിലാന്‍ യൂറോപ ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്കും പ്രവേശിച്ചു. എംപോളി, പാലെര്‍മോ, പെസ്‌കാറ എന്നീ ക്ലബ്ബുകളാണ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടത്. ഇന്നലെ നടന്ന അവസാന റൗണ്ട് മല്‍സരങ്ങളില്‍ ക്രോട്ടോണ്‍, ഇന്റര്‍ മിലാന്‍, പാലെര്‍മോ, ടൊറിനോ എന്നിവര്‍ ജേതാക്കളായി.
Next Story

RELATED STORIES

Share it