ഇറ്റാലിയന്‍ ലീഗ്: യുവന്റസിന് ജയം; മിലാന് തോല്‍വി

റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് മുന്നേറ്റം തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ എസി മിലാന് തോല്‍വി നേരിട്ടു. 28ാം റൗണ്ട് മല്‍സരത്തില്‍ യുവന്റസ് 2-0ന് അറ്റ്‌ലാന്റയെ പാരജയപ്പെടുത്തുകയായിരുന്നു. എവേ മല്‍സരത്തില്‍ സാസുവോലോയാണ് 2-0ന് മിലാനെ ഞെട്ടിച്ചത്.
മറ്റു മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ 3-1ന് പലെര്‍മോയെയും ഫിയൊറെന്റീന 2-0ന് ഉഡിനെസിനെയും ജിനോവ 1-0ന് എംപോളിയെയും തോല്‍പ്പിച്ചു. എവേ മല്‍സരത്തില്‍ ആന്ദ്രേ ബര്‍സാഗി, മരിയോ ലമിന എന്നിവരാണ് അറ്റ്‌ലാന്റയ്‌ക്കെതിരേ യുവന്റസിനു വേണ്ടി നിറയൊഴിച്ചത്.
എന്നാല്‍, ആല്‍ഫ്രെഡ് ഡന്‍ങ്കാന്‍, നികോള സന്‍സോനെ എന്നിവരുടെ ഗോളുകളാണ് മിലാനെതിരേ സാസുവോലയ്ക്ക് വിജയം സമ്മാനിച്ചത്. പലെര്‍മോയ്‌ക്കെതിരേ ഇന്ററിനു വേണ്ടി ആദം ലാജിക്, മൗറോ ഐക്കാര്‍ഡി, ഇവാന്‍ പെറിസിക് എന്നിവര്‍ സ്‌കോര്‍ ചെയ്തു. മൂന്നു പോയിന്റിന് നാപ്പോളിയെ പിന്നിലാക്കി യുവന്റസാണ് ലീഗില്‍ തലപ്പത്തുള്ളത്.
Next Story

RELATED STORIES

Share it