ഇറ്റാലിയന്‍ ലീഗ്: നാപ്പോൡയെ ഫിയൊറെന്റീന പിടിച്ചുനിര്‍ത്തി

റോം: ഇറ്റാലിയന്‍ ലീഗില്‍ തല പ്പത്തു നില്‍ക്കുന്ന യുവന്റസുമായുള്ള അകലം കുറയ്ക്കാനുള്ള അവസരം സമനിലയോടെ നാപ്പോൡനഷ്ടപ്പെടുത്തി. 27ാം റൗണ്ട് മല്‍സരത്തില്‍ നാപ്പോളിയെ ഫിയൊറെന്റീന 1-1നു പിടിച്ചുനിര്‍ത്തുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിന്റെ ആറാം മിനിറ്റില്‍ മാര്‍കോസ് അലോന്‍സോയുടെ ഗോളില്‍ ഫിയൊറെന്റീനയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ അര്‍ജന്റീന ഗോളടിവീരന്‍ ഗോണ്‍സാലോ ഹിഗ്വയ്‌നിലൂടെ നാപ്പോളി ഒപ്പമെത്തി. സീസണില്‍ താരത്തിന്റെ 27ാം ഗോളായിരുന്നു ഇത്.
ഫിയൊറെന്റീനയക്ക് വിജയഗോള്‍ നേടാന്‍ രണ്ടു മികച്ച അവസരം ലഭിച്ചെങ്കിലും ദൗര്‍ഭാഗ്യം വിനയായി. രണ്ടു തവണ യും അവരുടെ ശ്രമം ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു.
1990നു ശേഷം ആദ്യ ലീഗ് കിരീടം ലക്ഷ്യമിടുന്ന നാപ്പോളിക്ക് 58 പോയിന്റാണുള്ളത്. 61 പോയിന്റോടെയാണ് നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 53 പോയിന്റുള്ള റോമയ്ക്കാണ് മൂന്നാംസ്ഥാനം.
Next Story

RELATED STORIES

Share it