ഇറ്റാലിയന്‍ ലീഗ്: ഇന്ററിനെ വീഴ്ത്തി നാപ്പോളി തലപ്പത്ത്
BY Sumeera SMR2 Dec 2015 2:30 AM GMT
Sumeera SMR2 Dec 2015 2:30 AM GMT
റോം: ഇറ്റാലിയന്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ഇന്റര്‍മിലാനെതിരേ നാപ്പോളിക്കു ജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് നാപ്പോളി ഇന്ററിന്റെ കഥ കഴിച്ചത്. ഈ ജയത്തോടെ നാപ്പോളി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുകയറുകയും ചെയ്തു.
ഇരട്ടഗോള്‍ നേടിയ അര്‍ജന്റീന സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്നിന്റെ ചിറകിലേറിയാണ് നാപ്പോളി മികച്ച ജയം കൊയ്തത്. രണ്ട്, 62 മിനിറ്റുകളിലാണ് ഹിഗ്വയ്ന് വലകുലുക്കിയത്. ഇന്ററിന്റെ ഗോള്‍ 66ാം മിനിറ്റില്‍ ആദം ജാജിച്ചിന്റെ വകയായിരുന്നു. 44ാം മിനിറ്റില്‍ യുറ്റോ നഗാമോട്ടോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു കളംവിട്ടതും ഇന്ററിന്റെ തോല്‍വിക്കു കാരണമായി.
14 മല്‍സരങ്ങളില്‍ നിന്ന് ഒമ്പതു ജയവും നാലു സമനിലയും ഒരു തോല്‍വിയുമടക്കം 31 പോയിന്റുമായാണ് നാപ്പോളി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് പിന്നിലായി നാപ്പോളി രണ്ടാമതുണ്ട്. ഫിയൊറെന്റീന (29 പോയിന്റ്), എഎസ് റോമ (27), നിലവിലെ ചാംപ്യന്മാരായ യുവന്റസ് (24) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT