ഇറ്റാലിയന്‍ ലീഗ്: ഇന്ററിന് തകര്‍പ്പന്‍ ജയം

റോം: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാന് തകര്‍പ്പന്‍ ജയം. 16ാം റൗണ്ടില്‍ ഉഡിനെസിനെയാണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്റര്‍ തകര്‍ത്തുവിട്ടത്. ജയത്തോടെ രണ്ടാംസ്ഥാനക്കാരായ ഫിയൊറെന്റീനയുമായുള്ള പോയിന്റ് അകലം നാലാക്കി ഉയര്‍ത്താനും ഇന്ററിന് സാധിച്ചു. മറ്റൊരു കളിയില്‍ ഫിയൊറെന്റീന 1-4ന് പലെര്‍മോയോട് തകര്‍ന്നടിഞ്ഞിരുന്നു.
ഉഡിനെസിനെതിരേ ഇരട്ട ഗോള്‍ നേടിയ മൗറോ ഐക്കാര്‍ഡിയാണ് എവേ മല്‍സരത്തില്‍ ഇന്ററിന് മികച്ച വിജയം ഒരുക്കി കൊടുത്തത്. സ്റ്റീവന്‍ ജോവ്റ്റിക്കും മാര്‍സെലോ ബ്രോസോവിക്കും ഓരോ തവണ ഇന്ററിന്റെ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ബൊലോഗ്‌ന 1-0ന് ജിനോവയെ പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it