Flash News

ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചില്ലെങ്കില്‍ മോഡിക്കെതിരായ ശബ്ദരേഖ പുറത്ത് വിടും: ക്രിസ്റ്റ്യന്‍ മൈക്കല്‍

ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചില്ലെങ്കില്‍ മോഡിക്കെതിരായ ശബ്ദരേഖ പുറത്ത് വിടും: ക്രിസ്റ്റ്യന്‍ മൈക്കല്‍
X
AgustaWestland

ദുബായ്: ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ശബ്ദരേഖ ഇറ്റലി പുറത്തു വിടുമെന്ന് അഗസ്റ്റാ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൈക്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിക്കണമെന്ന മോഡിയുടെ ശബ്ദരേഖയാണ് മൈക്കല്‍ പുറത്ത് വിടുമെന്ന് അറിയിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മൈക്കിളിന്റെ ആരോപണം നിഷേധിച്ചിട്ടുണ്ട്.
യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്  ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റെന്‍സിയുമായി മോഡി കൂടിക്കാഴ്ച  നടത്തിയതും സോണിയക്കെതിരേ പരാമര്‍ശം നടത്താന്‍ ആവശ്യപ്പെട്ടതും. എന്നാല്‍ ഇരു രാജ്യങ്ങളും ആരോപണം നിഷേധിച്ചിട്ടുണ്ട്.

2012 ലാണ് കൊല്ലം നീണ്ടകരയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയവരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായവരില്‍ ഒരാള്‍ ചികില്‍സാര്‍ത്ഥം ഇറ്റലിയിലാണ്. ഇന്ത്യയില്‍ തടവില്‍ കഴിയുന്ന
ലത്തോറെ മാസിമിലിയാനോയെ ഇറ്റലിയിലേക്ക് വിടണമെന്നാണ് ഇറ്റലിയുടെ  ആവശ്യം.

mariners
Next Story

RELATED STORIES

Share it