ഇറ്റാലിയന്‍ നാവികന്റെ ഹരജിയില്‍ 26ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: നാട്ടിലേക്കു പോവാന്‍ അനുമതി തേടി കടല്‍ക്കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണ്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ പി സി പാന്ത്, ഡി വൈ ചന്ദ്രചുഡ് എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് 26ന് പരിഗണിക്കും. കേസ് രാജ്യാന്തര തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലായതിനാല്‍ അതില്‍ തീര്‍പ്പുണ്ടാവുന്നതുവരെ നാട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് ജിറോണിന്റെ ആവശ്യം. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാവണമെങ്കില്‍ 2018 ഡിസംബര്‍ ആവും. അതുവരെ നാട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്നാണ് നാവികന്റെ ആവശ്യം. ജാമ്യം ലഭിച്ചശേഷം ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ് ജിറോണ്‍. കൂട്ടുപ്രതിയായ മറ്റൊരു നാവികന്‍ ലസ്‌തോറെ മാസിമിലിയാനോ ചികില്‍സാര്‍ഥം ഒരുവര്‍ഷത്തിലേറെയായി ഇറ്റലിയിലാണ്.
Next Story

RELATED STORIES

Share it