World

ഇറ്റലി: 5-സ്റ്റാര്‍ മൂവ്‌മെന്റും തീവ്ര വലതുപക്ഷവും സര്‍ക്കാര്‍ രൂപീകരിക്കുന്നു

റോം: ഇറ്റലിയിലെ  5-സ്റ്റാര്‍ മൂവ്‌മെന്റും തീവ്ര വലതുപക്ഷ സഖ്യവും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റിന്റെ പിന്തുണ തോടി. തിരഞ്ഞെടുപ്പില്‍ എതിരാളികളായി നിന്ന പാര്‍ട്ടികള്‍ 11 ആഴ്ച പിന്നിടുമ്പോള്‍ ഒരു പ്രധാനമന്ത്രിയുമായി മുന്നോട്ടുപോവാന്‍ കഴിഞ്ഞ ആഴ്ച തീരുമാനിക്കുകയായിരുന്നു.
കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിക്കുറയ്ക്കുക, ദരിദ്രക്ഷേമ പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തുക, പെന്‍ഷന്‍ പദ്ധതികള്‍ പരിഷ്‌കരിക്കുക എന്നിവയ്ക്ക് ഇരു കക്ഷികളും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഈ ആഴ്ച അവസാനത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍, വലതുപക്ഷ 5-സ്റ്റാര്‍ സഖ്യത്തിന്റെ നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ രൂക്ഷമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it