ഇറ്റലി സ്വദേശിയുടെ വധം: ബംഗ്ലാദേശില്‍ എഴു പേര്‍ക്കെതിരേ കേസെടുത്തു

ധക്ക: ബംഗ്ലാദേശില്‍ ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ സപ്തംബറിലാണ് സീസര്‍ ടവെല്ല (50) എന്ന ഇറ്റാലിയന്‍ പൗരനെ അജ്ഞാതര്‍ വെടിവച്ചുകൊല്ലുന്നത്. ഐഎസ് ഉത്തരവാദിത്തമേറ്റെടുത്ത രാജ്യത്തെ ആദ്യത്തെ കൊലപാതകമായിരുന്നു ഇത്. അതേസമയം, രാജ്യത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണം ശെയ്ഖ് ഹസീന സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പ്രതിപക്ഷവും പ്രാദേശിക സായുധസംഘങ്ങളും ചേര്‍ന്നാണ് കൊലപാതകപരമ്പരകള്‍ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it