Sports

ഇറ്റലിയില്‍ യുവന്റസ് കുതിപ്പ് തുടരുന്നു

റോം: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ യുവന്റസ് വിജയകുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന 35ാം റൗണ്ട് മല്‍സരത്തില്‍ യുവന്റസ് 2-1ന് ഫിയൊറെന്റീനയെ തോല്‍പ്പിച്ചു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സാസുവോലോ 3-1ന് ടൊറീനോയെയും ബൊലോഗ്‌ന 2-0ന് ജിനോവയെയും സാംഡോറിയ 2-1ന് ലാസിയോയെയും അറ്റ്‌ലാന്റെ 1-0ന് ചീവോയെയും പലെര്‍മോ 2-0ന് ഫ്രോസിനോണിനെയും പരാജയപ്പെടുത്തി.
എവേ മല്‍സരത്തില്‍ മരിയോ മാന്‍ഡ്യൂകിച്ച് (39ാം മിനിറ്റ്), ആല്‍വെറോ മൊറാറ്റ (83) എന്നിവരാണ് ഫിയൊറെന്റീനയ്‌ക്കെതിരേ യുവന്റസിനായി സ്‌കോര്‍ ചെയ്തത്. 81ാം മിനിറ്റില്‍ ലക്ഷ്യം കണ്ട നികോള കാലിനിക്കിന് ഫിയൊറെന്റീനയുടെ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും പാഴാക്കി.
കളി അവസാനിക്കാന്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി കിക്കാണ് കാലിനിക്ക് നഷ്ടപ്പെടുത്തിയത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയുമായുള്ള പോയിന്റ് അകലം 12 ആക്കി ഉയര്‍ത്താനും യുവന്റസിന് സാധിച്ചു.
35 മല്‍സരങ്ങളില്‍ നിന്ന് 85 പോയിന്റോടെയാണ് യുവന്റസ് കിരീടത്തിലേക്ക് കുതിക്കുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച നാപ്പോളിയാണ് 73 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
Next Story

RELATED STORIES

Share it