ഇറ്റലിക്കും വെയ്ല്‍സിനും യൂറോകപ്പ് ടിക്കറ്റ്
BY swapna en12 Oct 2015 5:34 AM GMT
swapna en12 Oct 2015 5:34 AM GMT
ബാക്കു: 2016ല്‍ ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോകപ്പ് ഫുട്ബോള്‍ ടൂര്ണമെന്റിലേക്ക് ഇറ്റലി, വെയ്ല്‍സ്, ബെല്‍ജിയം എന്നീ ടീമുകള്‍ യോഗ്യത കരസ്ഥമാക്കി. ഗ്രൂപ്പ് എച്ചില് അസര്ബെയ്ജനെ 1-3ന് തോല്‍പ്പിച്ച ഇറ്റലി ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഫ്രാന്‍സിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍, ബോസ്നിയയോട് 2-0ന് തോറ്റിട്ടും വെയ്ല്‍സ് ഗ്രൂപ്പ് ബിയില്‍ നിന്ന് യൂറോ യോഗ്യത കരസ്ഥമാക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഇസ്രായേല്‍ 1-2ന് സൈപ്രസിനോട് തോറ്റത് വെയ്ല്‍സിന് നേട്ടമായി. 1958നു ശേഷം ആദ്യമായാണ് വെയ്ല്‍സ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാന്‍ യോഗ്യത സ്വന്തമാക്കുന്നത്. ഗ്രൂപ്പില്‍ അന്‍ഡോറയെ 1-4ന് തോല്‍പ്പിച്ച് ബെല്‍ജിയം ഒന്നാംസ്ഥാനക്കാരായി യോഗ്യത നേടി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT