ഇറാന് റഷ്യന്‍ യുദ്ധവിമാനം: യുഎന്‍ വിലക്കിന്റെ ലംഘനമെന്ന് യുഎസ്

വാഷിങ്ടണ്‍: യുഎന്‍ രക്ഷാസമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇറാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള റഷ്യന്‍ നീക്കം ആയുധവ്യാപാരത്തിനു മേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ ലംഘനമാണെന്നു യുഎസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
റഷ്യയുടെ സുഖോയ് സു-30 വിമാനങ്ങള്‍ ഇറാന് വില്‍ക്കുന്നതിനുള്ള കരാര്‍ ഈ വര്‍ഷം ഉണ്ടാക്കുമെന്ന് നേരത്തേ റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജൂലൈയില്‍ ആറു രാഷ്ട്രങ്ങള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ ഉടമ്പടിയിലെ ധാരണ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇറാനുമായി ആയുധവ്യാപാരം നടത്തുന്നതിന് രക്ഷാസമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.
യുദ്ധവിമാനങ്ങളുടെ വില്‍പ്പനയും ഇതിന്റെ പരിധിയില്‍ വരുമെന്നു റിപോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഇറാനോ റഷ്യയോ പ്രതികരിച്ചിട്ടില്ല.f
Next Story

RELATED STORIES

Share it