World

ഇറാന്‍, റഷ്യ, സിറിയ സംയുക്ത സേനാ രൂപീകരണത്തിന് ഇറാഖ്

ബഗ്ദാദ്: ഐഎസിനെതിരേ സംയുക്ത സേന രൂപീകരിക്കുന്നതിനു നാലു രാഷ്ട്രങ്ങളുടെ തീരുമാനം. ഇറാഖ്, ഇറാന്‍, റഷ്യ, സിറിയ എന്നീ രാജ്യങ്ങളാണ് ഐഎസിനെതിരേ ശക്തമായ നീക്കം നടത്തുന്നതിനു യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. ബഗ്ദാദില്‍ ഇറാഖി സൈനിക കമാന്‍ഡര്‍മാരുമായി ഇറാന്‍, റഷ്യ, സിറിയ സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ ഐഎസ് ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സൈനിക മേധാവികള്‍ തീരുമാനമെടുത്തു. വിവര കൈമാറ്റവും സൈനിക സഹകരണവും ഇതില്‍ ഉള്‍പ്പെടും. ആക്രമണങ്ങള്‍ ശക്തമാക്കാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി അണികളോടു കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ നാലു പ്രവിശ്യകളിലായി 2000ത്തോളം ഐഎസ് സായുധര്‍ ഉണ്ടെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it