Flash News

ഇറാന്‍ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു



തെഹ്‌റാന്‍: അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉടന്‍ നടത്തുമെന്നും അതിന് അമേരിക്കയുടെ അനുമതി കാത്തിരിക്കില്ലെന്നും ഇറാന്‍. രണ്ടാംതവണ ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിയാണ് അമേരിക്കയ്ക്കും ട്രംപിനുമെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. സൗദിയില്‍ സന്ദര്‍ശനം നടത്തി നിരവധി കരാറുകളില്‍ ഒപ്പുവച്ച അമേരിക്കന്‍ പ്രസിഡന്റിനെ ഇറാന്‍ വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മിസൈല്‍ പരീക്ഷണം നടത്താന്‍ അവകാശമുണ്ട്. അതിന് യുഎസിന്റെയോ ട്രംപിന്റെയോ അനുമതി ആവശ്യമില്ലെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. വന്‍ശക്തി രാഷ്ട്രങ്ങളുമായി ആണവകരാറിലെത്തിയ ശേഷം ഇറാന്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി വരുകയായിരുന്നു. കരാറിന് തുരങ്കംവയ്ക്കുന്ന പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കത്തില്‍ ഇറാന്‍ അസ്വസ്ഥരാണ്.
Next Story

RELATED STORIES

Share it