ഇറാന്‍: പണ്ഡിതസമിതിയിലും ഭരണകക്ഷിക്ക് നേട്ടം

തെഹ്‌റാന്‍: ഇറാനില്‍ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള പണ്ഡിതസമിതിയിലേക്കുള്ള വോട്ടെടുപ്പിലും റൂഹാനി പക്ഷത്തിന് നേട്ടം.
സമിതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് 59 ശതമാനം വോട്ടുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്റ് ഹസന്‍ റൂഹാനി, മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷ്മി റാഫ്‌സഞ്ചാനി എന്നിവരും പണ്ഡിതസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
88 അംഗസമിതിയില്‍ 52 സീറ്റുകളും ഭരണകക്ഷി നേടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനില്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പും പണ്ഡിതസമിതിയിലേക്കുള്ള വോട്ടെടുപ്പും നടന്നത്. രണ്ടു വോട്ടെടുപ്പുകളും ഒരേസമയം നടക്കുന്നത് ഇതാദ്യമായാണ്.
എതിര്‍നിരയിലെ പ്രമുഖനായ ആയത്തുല്ല അഹ്മദ് ജന്നത്തിയും വിജയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it