Flash News

ഇറാന്‍ കളത്തിലിറങ്ങുന്നു. എണ്ണവില കൂടുതല്‍ ഇടിവിലേക്ക് ?

ഇറാന്‍ കളത്തിലിറങ്ങുന്നു. എണ്ണവില കൂടുതല്‍ ഇടിവിലേക്ക് ?
X
Iran-oil2

ടെഹ്‌റാന്‍ : ആണവപദ്ധതികളുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീങ്ങിയതോടെ എണ്ണ ഉല്‍പാദനവും വിപണനവും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നു. ഒപെക് രാഷ്ട്രങ്ങളിലെ ഇറാന്‍ പ്രതിനിധി മെഹദി അലി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ വിലയിടിയുകയും എണ്ണ കുമിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ വിപണിയിലേക്ക് കൂടുതല്‍ എണ്ണയിറക്കില്ലെന്ന ഇറാന്റെ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ തീരമാനമാണിത്. അതേസമയം ഈ മാസം ഇറാന്‍ വിപണിയില്‍ സജീവമായി ഇടപെടില്ലെന്നും നഷ്ടപ്പെട്ട വിപണിതിരിച്ചുപിടിക്കുമെന്നുമാണ് ഇറാനിയന്‍ എണ്ണ മന്ത്രി ബിജാന്‍ സന്‍ഗനേഹ് അറിയിച്ചിട്ടുള്ളത്.
[related]ആദ്യഘട്ടത്തില്‍ 500,000 ബാരലുകളായും വൈകാതെ മറ്റൊരു 500,000 ബാരലുകള്‍ കൂടിയായും പ്രതിദിനഎണ്ണയുല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ് മെഹദി അലി അറിയിച്ചത്.
ഇറാനെതിരായ വിലക്കുകള്‍ നീങ്ങിയതോടെ എണ്ണവിലയില്‍ കൂടുതല്‍ ഇടിവ് ദൃശ്യമായിത്തുടങ്ങി. 30 ഡോളറില്‍ താഴെയാണ് ക്രൂഡോയില്‍ വില ഇപ്പോഴുള്ളത്. 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞവിലയാണിത്.
പ്രതിദിനം 1.5 മില്യണ്‍ ബാരലാണ് ആഗോളതലത്തില്‍ ഇപ്പോഴത്തെ പ്രതിദിന എണ്ണയുല്‍പാദനം. ഇതു തന്നെ ആവശ്യത്തിലേറെയാണെന്നാണ് കണക്ക്. ഇതിലേക്ക് അടുത്ത 12 മാസത്തിനകം ഒരു മില്യണ്‍ ബാരലുകള്‍ പ്രതിദിനം ഉല്‍പാദിപ്പിക്കുന്നതിലേക്കാണ്് കാര്യങ്ങള്‍ പോകുന്നത്. ഇത് സംഭവിച്ചാല്‍ എണ്ണയുല്‍പാദക രാജ്യങ്ങളും ആഗോളസാമ്പത്തികവ്യവസ്ഥ തന്നെയും വലിയ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.

brent crude

ഈ വര്‍ഷത്തെ എണ്ണവിലയെക്കുറിച്ച്് മുന്‍പ് നടത്തിയ പല പ്രവചനങ്ങളും ഈ രംഗത്തെ വിദഗ്ദര്‍ ചുരുട്ടിയെറിഞ്ഞു കഴിഞ്ഞു.  20 ഡോളറിലേക്കുവരെ വില താഴ്‌ന്നേക്കാമെന്നാണ് പ്രമുഖ യു എസ് സാമ്പത്തികസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം. 2015ല്‍ വില 43 ഡോളര്‍ വരെയാകുമെന്നാണ് ഇവര്‍ 2014 ഡിസംബറില്‍ പ്രവചിച്ചിരുന്നത്.
അതേസമയം വില ബാരലിന് 16 ഡോളര്‍ വരെയാകുമെന്ന് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡും പറയുന്നത്  പത്തു ഡോളറിലേക്ക്്് വരെ താഴ്‌ന്നേക്കുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ പ്രവചനം.
Next Story

RELATED STORIES

Share it