Flash News

ഇറാന്‍ ഇറാഖ് അതിര്‍ത്തിയില്‍ 7.3 ഭൂകമ്പം: മരണം 400 കവിഞ്ഞു

ഇറാന്‍ ഇറാഖ് അതിര്‍ത്തിയില്‍ 7.3 ഭൂകമ്പം: മരണം 400 കവിഞ്ഞു
X

ടെഹ്‌റാന്‍:  ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ പ്രാദേശിക സമയം രാത്രി 9.20ന് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 400 കവിഞ്ഞു.
2500ലേറെപ്പേര്‍ക്ക് പരിക്കുണ്ട്. മുന്നൂറിലേറെപ്പേര്‍ മരിച്ചതായാണ് അല്‍ജസീറ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ അകലെ എന്നാണ് കണക്കാക്കിയിട്ടുള്ളത്. മധ്യപൂര്‍വേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലാണ് ഏറെ മരണം.


ഇറാഖില്‍ ആറു പേര്‍ മരിച്ചു. 860 പേര്‍ക്ക് പരുക്കേറ്റതായായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചിട്ടുള്ളത്.  മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചിലയിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായി റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.  പലയിടത്തും  വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ന്നിട്ടുണ്ട് എന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരാന്‍ തടസമുണ്ട്. റെഡ് ക്രസന്റിന്റെ 30 സംഘങ്ങള്‍ ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇറാഖിലെ സുലൈമാനിയ പ്രവിശ്യയില്‍ വീടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു ജനങ്ങള്‍ ഇറങ്ങിയോടുന്നതു കണ്ടതായി രാജ്യാന്ത വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍

കുവൈത്തില്‍ മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂചലനം കാര്യമായി അനുഭവപ്പെട്ടത്. പലയിടത്തും കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായതായും റിപോര്‍ട്ടുണ്ട്.







Next Story

RELATED STORIES

Share it