Gulf

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂകമ്പം; ഗള്‍ഫ് രാജ്യങ്ങളും വിറച്ചു

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂകമ്പം; ഗള്‍ഫ് രാജ്യങ്ങളും വിറച്ചു
X


ദുബയ്: ഇന്നലെ രാത്രി 9.18 ന് ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് യു.എ.ഇ, കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും വിറച്ചു. ഇറാഖിലെ പ്രാദേശിക സമയം രാത്രി 9.18 നാണ് ഭൂകമ്പം ഉണ്ടായത്. അന്താരാഷ്ട്ര ഏജന്‍സികള്‍ ഭൂചലനം റിച്ചര്‍ സ്‌കേലില്‍ 7.2 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാഗ്ദാദില്‍ നിന്നും 204 കി.മി. അകലെയാണ് പ്രഭവകേന്ദ്രം.ശക്തമായ ഭൂചലനം രാത്രിയായതിനാല്‍ ആളപായം കൂടുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. യു. എ. ഇ യിലും കുവൈത്തിലും ഇതിനെ തുടര്‍ന്ന് പ്രകമ്പനം അനുഭവപ്പെട്ടു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് കൂടുതല്‍ കുലുക്കം അനുഭവപ്പെട്ടത്.പലരും കെട്ടിടത്തില്‍ നിന്നും താഴേക്ക് ഇറങ്ങി ഓടുകയായിരുന്നു.
Next Story

RELATED STORIES

Share it