World

ഇറാന്‍ ആണവ കരാറിനെ പിന്തുണച്ച് ജര്‍മനിയും ചൈനയും

ബെയ്ജിങ്:  ഇറാനുമായുള്ള ആണവ കരാറിനെയും സ്വതന്ത്ര വ്യാപാരത്തെയും പിന്തുണച്ചു ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലും ചൈനീസ് പ്രധാനമന്ത്രി ലി കെക്യാങും. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നു പിന്‍മാറുന്നത് ഉത്തര കൊറിയയുമായുള്ള ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെയ്ജിങില്‍ മെര്‍ക്കലും ലീയും നടത്തിയ കൂടിക്കാഴ്ചയിലാണു നയം വ്യക്തമാക്കിയത്. ഇറാനുമായുള്ള ആണവകരാര്‍ ഉപേക്ഷിക്കുന്നതില്‍ ലി യുഎസിന് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം കരാര്‍ ഉപേക്ഷിക്കുന്നതു പോലുള്ള നടപടികള്‍ വിപരീതഫലം ഉണ്ടാക്കുമെന്ന് ലി അറിയിച്ചു.
അടുത്ത മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി ചര്‍ച്ച നടക്കാനിരിക്കെ ഇറാനുമായുള്ള കരാറില്‍ യുഎസ് പിന്‍മാറുന്നതിനെ ലി വിമര്‍ശിച്ചു. കൂടാതെ കരാറില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റം ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാവുമെന്നു ജര്‍മന്‍ ചാന്‍സലര്‍ അറിയിച്ചു. ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാനുള്ള യുഎസ് നീക്കം 2015 മുതല്‍ ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള യൂറോപ്യന്‍ കമ്പനികളെയും ബാധിക്കുമെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it