Flash News

ഇറാന്‍ ആണവകരാര്‍ : യുഎസ് അംഗീകാരം നല്‍കില്ലെന്നു സൂചന



വാഷിങ്ടണ്‍: ഇറാന്‍ ആണവകരാറില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒഴിവായേക്കും. കരാറിന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി ഇറാന്‍ പെരുമാറില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു. 2015ല്‍ ആഗോള സാമ്പത്തിക ശക്തികളുമായുണ്ടാക്കിയ കരാറിന് ട്രംപ് അംഗീകാരം നല്‍കില്ലെന്ന് ചില യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കരാര്‍ യുഎസിന്റെ സുരക്ഷാ താല്‍പര്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം.  കരാറിന് ട്രംപ് അംഗീകാരം നല്‍കിയില്ലെങ്കില്‍ ഇറാനെതിരേ വീണ്ടും സാമ്പത്തിക ഉപരോധങ്ങള്‍ ചുമത്തണോ എന്ന കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിക്കും. ഈമാസം 15നുള്ളില്‍ ആണവകരാര്‍ സംബന്ധിച്ച് ട്രംപിന്റെ അന്തിമ തീരുമാനം പുറത്തുവരും. കഴിഞ്ഞവര്‍ഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിലും ഇറാന്‍ ആണവ കരാറിനെ എതിര്‍ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ ആണവ കരാര്‍ അംഗീകരിക്കില്ലെന്ന് അടുത്ത വ്യാഴാഴ്ചയോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായാണ് യുഎസ് മാധ്യമങ്ങളിലെ റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it