World

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

ജെറുസലേം: ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ മുന്‍ ചാരത്തലവന്‍ താമിര്‍ പാര്‍ദോ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായി റിപോര്‍ട്ട്.
2011ല്‍ ഇറാനെ ആക്രമിക്കാന്‍ സൈന്യം 15 ദിവസത്തിനുള്ളില്‍ തയ്യാറാവാന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നതായാണു റിപോര്‍ട്ട്.
മുന്‍ ചാരത്തലവന്റെ വെളിപ്പെടുത്തലില്‍ നെതന്യാഹു പ്രതികരിച്ചിട്ടില്ല. 2010-11ല്‍ ഇറാനില്‍ ബോംബിടാന്‍ ശ്രമിച്ചിരുന്നതായി 2011ല്‍ ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഇഹദ് മുബാറക് വെളിപ്പെടുത്തിയതിനു പിന്നാലെയാണു ചാരത്തലവന്റെ തുറന്നുപറച്ചില്‍.
എന്നാല്‍ ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്ത മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
Next Story

RELATED STORIES

Share it